കുടിവെള്ളമൂറ്റി വിൽക്കുന്ന പെപ്സി-കൊക്കോകോള അടക്കമുള്ള കുത്തകകളെ നാടുകടത്തുക, പാലക്കാട് പുതുശ്ശേരിയിലെ പെപ്സി ഫാക്റ്ററി അടച്ചുപൂട്ടുക, കടുത്ത വരൾച്ചയെ നേരിടാൻ സർക്കാർ ശാസ്ത്രീയമായ ജലനയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളുയർത്തി യുവജനവേദി രൂപികരണദിനവും ഭഗത് സിംഗ് ദിനവുമായ മാർച്ച് 23-നു സമരപ്രഖ്യാപന കൺവെൻഷൻ നടത്തുന്നു.