സ്റ്റ്യാട്ടൂട്ടറി റേഷൻ നിലനിർത്തുക, വെട്ടിക്കുറച്ച റേഷൻ വിഹിതം കേന്ദ്രസർക്കാർ പുനസ്ഥാപിക്കുക, ഉത്പാദനമേഖലയെ തകർക്കുന്ന കറൻസി നിരോധനത്തിനെതിരെ അണിനിരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് സി പി ഐ എം എൽ റെഡ് ഫ്ലാഗ് ഇടുക്കി ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ വച്ച് നടക്കുന്ന സായാഹ്നധർണ്ണ സി പി ഐ എം എൽ റെഡ് ഫ്ലാഗ് സംസ്ഥാന സെക്രട്ടറി സ: പി സി ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യുന്നു.
ധർണ്ണായോഗത്തിനു സ: കെ എസ് ടോമി അധ്യക്ഷം വഹിച്ചു. സ: ബാബു മഞ്ഞള്ളൂർ സ്വാഗതം പറഞ്ഞു. ടി യു സി ഐ ജില്ലാ സെക്രട്ടറി സ: കെ എ സദാശിവൻ, യുവജനവേദി ജില്ലാസെക്രട്ടറി സ: സച്ചിൻ കെ ടോമി എന്നിവർ അഭിവാദ്യമർപ്പിച്ചു.