P.C UNNICHEKKEN:::പരമോന്നത നീതി പീഠത്തിന്റെ അന്തസ്സിന് നിരക്കാത്തത്.

                                                       
                                                         P.C UNNICHEKKEN

കേരളത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച സൌമ്യാ കേസില്‍ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ചു കൊണ്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ ഖഡ്ജൂ ഫേസ് ബുക്കില്‍ എഴുതിയ വിമര്‍ശനത്തെ മുന്‍ നിര്‍ത്തി സൊമോട്ടിവായി ആയി കേസ് എടുത്ത സുപ്രീം കോടതി അദ്ദേഹത്തെ കോടതിയിലേക്ക് വിളിച്ച് വരുത്തുകയും പിന്നീട് ഇറങ്ങിപ്പോകന്‍ അഞ്ജാപിക്കുകയും കേസ് എടുക്കുകയും ചെയ്ത നടപടി ഞെട്ടിപ്പിക്കുന്നതാണ്.ജസ്റ്റിസ് ഖഡ്ജുവിന്‍റെ വാദങ്ങളെ,വിമര്‍ശനങ്ങളെ തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരം ഉണ്ട് .
പരമോന്നത നീതി പീഠത്തിന്റെ ഭാഗത്ത് നിന്നു ഇത്തരം ഒരു നടപടി ഉണ്ടാകാന്‍ പാടില്ലാത്തതാണ്.,അതിന്റെ അന്തസ്സിന് യോജിക്കുന്നതല്ല.