ഓപ്പൺ കറൻസി കൺവർട്ടിബിലിറ്റി പോളിസിയിലേക്ക് അധികം ദൂരമില്ല
പ്ലാസ്റ്റിക്ക് മണി, അഥവാ എടിഎം / ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിങ്ങ് സംവിധാനത്തിലേക്ക് ഇന്ത്യക്കാർ മുഴുവനായി മാറുക; അതിനായി എല്ലാ ഇന്ത്യക്കാർക്കും ബാങ്ക് അക്കൗണ്ടും എടിഎം / ഡെബിറ്റ് / ക്രെഡിറ്റ്കാർഡുകളും നെറ്റ് ബാങ്കിങ്ങ് സൗകര്യവും എത്തിക്കുക;
അതിനോടൊപ്പം , ചില്ലറ വ്യാപാരം പൂർണ്ണമായും കോർപ്പറേറ്റ് ബിസിനസ്സ് വിഴുങ്ങുക.
മാത്രമല്ല,
പ്ലാസ്റ്റിക്ക് മണി അഥവാ എടിഎം / ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ/ നെറ്റ് ബാങ്കിങ്ങ് രീതിയിലേക്ക് മാറിക്കഴിഞ്ഞാൽ പിന്നെ രൂപയാണോ ഡോളർ ആണോ യൂറോ ആണോ പൗണ്ട് ആണോ റിയാൽ ആണോ അത് വഴി മാറ്റുന്നത് എന്നത് സർക്കാർ എക്സിക്യൂട്ടിവ് തീരുമാനത്തിലൂടെ തീരുമാനിക്കാവുന്നതാണ്.
അതായത് ,
ഓപ്പൺ കറൻസി കൺവർട്ടിബിലിറ്റി പോളിസിയിലേക്ക് അധികം ദൂരമില്ല.
എടിഎം / ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ വഴി ഏത് കറൻസിയും മാറാൻ കഴിയും; സർക്കാരിന്റെ എക്സിക്യൂട്ടിവ് ഉത്തരവ് മാത്രം മതി. നെറ്റ് ബാങ്കിങ്ങ് പർച്ചേസ് രീതിയിലും ഇത് സാധിക്കും.
ഒരു രാജ്യത്തെ ബഹു ഭൂരിപക്ഷം ജനതയുടെ വാങ്ങാനുള്ള ശക്തി ഫിനാൻസ് മൂലധനശക്തികൾക്ക് , വാൾമാർട്ട് പോലുള്ള ബഹുരാഷ്ട്ര കുത്തകകൾക്ക്, നേരിട്ട് ഡോളറിലും യൂറോയിലും പൗണ്ടിലും റിയാലിലും ദിനാറിലും പിഴിഞ്ഞെടുക്കാൻ ഒപ്പൺ കറൻസി കൺവർട്ടിബിലിറ്റി വഴി കഴിയും.
അങ്ങിനെ വന്നാൽ രാജ്യത്തിന്റെ സമ്പദ്ഘടന വിദേശ കറൻസികൾ ഭരിക്കും.
ഗൾഫിലും അമേരിക്കയിലും യൂറോപ്പിലും ഇരുന്ന് നാട്ടിലുള്ള വീട്ടിലേക്ക് പച്ചക്കറിയും പലചരക്കും വരെ വാങ്ങി കൊടുക്കാനാവും.
പക്ഷേ, രാജ്യത്തിനകത്തും ഡോളർ , യൂറോ, പൗണ്ട്, റിയാൽ, ദിനാർ കൈമാറ്റം വരും;
രൂപ നാലാം തരം കറൻസിയാകും.
നാണയ വ്യവസ്ഥയുടെ സോവറൈൻറ്റി അഥവാ പരമാധികാരം നഷടപ്പെടുക എന്നാൽ രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെ രക്തചംക്രമണത്തിൽ അണുബാധയുണ്ടാവുക എന്നാണ് അർത്ഥം.