FREDY.K.THAZHATH--ഫേക്ക് എൻകൗണ്ടറുകളെ എതിർക്കുക തന്നെ വേണം; കലവറ കൂടാതെ .



ഫേക്ക് എൻകൗണ്ടറുകളെ എതിർക്കുക തന്നെ വേണം;

കലവറ കൂടാതെ .



കാരണം,
അത് ഭരണകൂട ഭീകരതയാണ്.
അന്തിമമായി അത് കമ്മ്യൂണിസ്റ്റ്‌ ,ഇടതു പക്ഷ , ജനാധിപത്യ, മനുഷ്യാവകാശ , തൊഴിലാളി സംഘടനാ പ്രവർത്തകർക്കും പത്രപ്രവർത്തകർക്കും

നേരെ നിറയൊഴിക്കുന്ന
സ്റ്റേറ്റ് എന്ന
കൊലയാളിയുടെ
തോക്കാണ്.
മാവോയിസ്റ്റുകളുടേത് ശരിയായ പാതയോ തെറ്റായ പാതയോ എന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിൽ എൻകൗണ്ടർ ഫേക്കാണോ അല്ലയോ എന്ന് തീരുമാനിക്കാനാവില്ല.
അത് തീരുമാനിക്കാൻ വേണ്ടതായ വിശദമായ അന്വേഷണം നടത്തണം.
ഫേക്ക് എൻകൗണ്ടർ പ്രതികളെ രക്ഷിക്കാനായി ഇസ്രത്ത് ജഹാൻ ലഷ്ക്കർ ഭീകരയാണ് എന്ന് ഹാഡ്ലി പറഞ്ഞു ( പറഞ്ഞു പറയിച്ചു ) എന്ന 'തെളിവുമായി' വന്ന ബെഹറയ്ക്ക് ഈ കാര്യത്തിൽ സംശയത്തിന്റെ യാതൊരു ആനുകൂല്യവും നൽകാനാവില്ല.

ആയതിനാൽ,
നിലമ്പൂർ സംഭവത്തിന്റെ മുഴുവൻ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനായി
ജുഡീഷ്യൽ എൻക്വയറി തന്നെ നടത്തണം.