ജനാധിപത്യ വനിതാ സംഘടന ---പ്രസ്താവന

ജനാധിപത്യ വനിതാ സംഘടന
സംസ്ഥാന കമ്മിറ്റി
മാരുതി വിലാസ്, സി.എസ്. റോഡ്‌, എറണാകുളം
ഫോണ്‍: 98471 43919

ഐസ് ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ കോടതിയിലെടുത്ത നിലപാടിലെ തെറ്റ് ഏറ്റുപറഞ്ഞ് കേരള സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണം:

1997ല്‍ കോഴിക്കോട് ഐസ് ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ കേസില്‍ പ്രതിയായിരുന്ന ശ്രീ.പി.കെ.കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കുന്നതിന് രാഷ്ട്രീയ രംഗത്തെയും ജുഡീഷ്യറിയിലേയും പ്രമുഖര്‍ പണം വാങ്ങിയെന്നും ആ കേസ്  കുഞ്ഞാലിക്കുട്ടി പണവും അധികാരവും ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു എന്നും പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സന്തത സഹചാരിയും ബന്ധുവും പണം കൈമാറുന്നതിനും കേസ് ഒത്തു തീര്‍പ്പാക്കുന്നതിനും ഇടനിലക്കാരനായ റവൂഫ് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സ: വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് കോടതിയില്‍ കേരള സര്‍ക്കാര്‍ പറഞ്ഞത് അങ്ങേയറ്റം തെറ്റും അധാര്‍മ്മികതക്ക് കൂട്ടുനില്‍ക്കലുമാണ്.
യു.ഡി.എഫ്. സര്‍ക്കാരിലെ കൂട്ടുകക്ഷിയായും വ്യവസായമന്ത്രിയു മായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യത്തിനായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിനെ നിയമിച്ചത്. ഇതേ വക്കീലിനെകൊണ്ട് തന്നെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണ് എന്ന് പറയിക്കുക വഴി ഇടതു-വലതു സര്‍ക്കാരുകള്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും അതിനേക്കാള്‍ ഉപരി സ്ത്രീകളെ വില്‍ക്കുന്ന മാഫിയ സംഘങ്ങളില്‍ നിന്നും പണം പറ്റിയ സമൂഹത്തിലെ ഉന്നതരെ രക്ഷിക്കുന്നതിനും ശ്രമിക്കുന്നു എന്നത് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല.
ഈ കാര്യത്തില്‍ കേരള സര്‍ക്കാരിനു വലിയ തെറ്റാണ്‌ പറ്റിയിരിക്കുന്നത്. ഈ തെറ്റ് മനസ്സിലാക്കി സര്‍ക്കാര്‍ തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് മാപ്പ് പറയണം എന്നും ഇടതു സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിശ്വാസം വീണ്ടെടുക്കണമെന്നും ആവശ്യപ്പെടുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍, കേരള മഹിളാ സംഘം എന്നീ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കണമെന്നുകൂടി പ്രതീക്ഷിക്കുന്നു.


അഡ്വ.ടി.ബി.മിനി
സംസ്ഥാന സെക്രട്ടറി
ജനാധിപത്യ വനിതാ സംഘടന