പൊതുമേഖലയോ സഹകരണ മേഖലയോ പ്രവേശിക്കാത്ത എല്ലായിടത്തും ഫിനാൻസ് മൂലധനം കടന്നു കയറും.--Fredy K Thazhath



നാളിതുവരെയുള്ള പൊതുമേഖലയിൽ നിന്ന് നാളെയുടെ പൊതു മേഖലക്ക് വ്യത്യാസമുണ്ടാക്കാനാകും. സാമൂഹ്യ ബോധം ഉണരുന്ന മുറക്ക് പൊതു മേഖല എങ്ങിനെ ആയിരിക്കണം എന്ന കാര്യത്തിൽ സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദം ഉയരുകയും ചെയ്യും. എന്നാൽ , ഫിനാൻസ് മൂലധനത്തിന്റെ ഏത് രൂപത്തിനും കേവലം ലാഭക്കൊതി മാത്രമേ ഉണ്ടാകൂ.

അതായത്, ലാഭ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ, ഫിനാൻസ് കൊള്ളയുടെ ആസുര ലാഭ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ, വർത്തിക്കുന്ന യാതൊരു നിക്ഷേപത്തിനും പാരിസ്ഥിതിക സംരക്ഷണം ഉൾ വാങ്ങിയുള്ള ഉത്പാദന വിതരണ സംവിധാനത്തെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. നവീകരിച്ച പൊതുമേഖലാ സഹകരണ മേഖലാ സംരംഭ സംവിധാനങ്ങളുടെ കാര്യത്തിൽ മാത്രമേ അതിന് സാധ്യതയുള്ളൂ.
പൊതുമേഖലയോ സഹകരണ മേഖലയോ പ്രവേശിക്കാത്ത എല്ലായിടത്തും ഫിനാൻസ് മൂലധനം കടന്നു കയറും.

ചില്ലറ, ചെറുകിട, പരമ്പരാഗത രീതികളിലുള്ള ഉത്പാദനത്തേയും വിതരണത്തേയും പരമാവധി സംരക്ഷിക്കാനും പരിക്കുകൾ കുറച്ച് ആധുനീകരിക്കാനും സാധ്യത നൽകുന്നത് സഹകരണ മേഖല + പൊതുമേഖല രീതിയിലുള്ള ഉത്പാദന വിതരണ പരിണാമത്തിലേക്ക് അവയെ പ്രവേശിപ്പിക്കുക എന്നതു മാത്രമാണ്.കാരണം,ഫിനാൻസ് കുത്തക ആക്രമണത്തിനെതിരെ സാമൂഹ്യ പ്രതിരോധം കൂടുതൽ മൂർത്തമാക്കാൻ അത് സഹായിക്കും.മാത്രമല്ല,ഭരണകൂടത്തിന് ഉത്തരം പറയാനുള്ള ബാധ്യത കൂട്ടുകയും ചെയ്യും.ഇതല്ലെങ്കിൽ,ചില്ലറ , ചെറുകിട, പരമ്പരാഗത വ്യവസായങ്ങൾ ഫിനാൻസ് മൂലധന കുത്തക യുടെ ആക്രമണത്തിൽ നാമാവശേഷമാവും.അതായത്, ഒന്നും നിറയാതെ പാത്രം ഒഴിഞ്ഞിരിക്കുകയില്ല.