മാർക്കറ്റ് ആധിപത്യത്തിന്റെ സാർവ്വദേശീയതക്കെതിരെ അദ്ധ്വാനത്തിന്റെ ആധിപത്യത്തിന്റെ സാർവ്വദേശീയത നിർമ്മിച്ചെടുക്കണം.-- Fredy K Thazhath

fredy k thazhath
മാർക്കറ്റ് ആധിപത്യത്തിന്റെ സാർവ്വദേശീയതക്കെതിരെ അദ്ധ്വാനത്തിന്റെ ആധിപത്യത്തിന്റെ സാർവ്വദേശീയത നിർമ്മിച്ചെടുക്കണം.
അതിനായി മാർക്കറ്റ് ആധിപത്യത്തിന്റെ സാർവ്വദേശീയതക്ക് ഭംഗംവരുത്തണം.

ഫിനാൻസ് മൂലധനം വ്യാപകമായി രാജ്യങ്ങൾക്കകത്തേക്ക് തുളച്ചുകയറുന്ന അവസ്ഥയാണ് ഇന്ന് ഉള്ളത്.
തുളച്ച് കയറുന്ന ഫിനാൻസ് മൂലധനത്തോടൊപ്പം ഫിനാൻസ് മൂലധനത്തിന്റെ പ്രതിസന്ധിയും ഈ രാജ്യങ്ങളിലേക്ക് തുളച്ചുകയറുന്നു.
ഈ പകർച്ചവ്യാധി ദുരവസ്ഥയ്ക്ക് എന്താണ് പരിഹാരം?
പകർച്ചവ്യാധികളുടെ കാര്യത്തിൽ, വൈറസ് ബാധയുടെ കാര്യത്തിൽ, നാം സ്വീകരിക്കുന്ന മുൻ കരുതലുകൾ തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിക്കേണ്ടത്.

അതായത്,ഫിനാൻസ് മൂലധന ആധിപത്യം ആഗോള പ്രതിഭാസമാണ്. അതിന്റെ പ്രതിസന്ധിയും ആഗോള പ്ലേഗ് ആണ്.പ്ലേഗ് കാലത്തും മനുഷ്യന് ജീവിക്കണ്ടേ? അതിന് മറ്റു സഹജീവികളുമായി ബന്ധം വേണ്ടേ?വേണം.പക്ഷേ , അത്തരം പരസ്പര ബന്ധത്തിന് പ്രതിരോധ കുത്തിവെപ്പും വകതിരിവും വേണം.പരമാവധി വിസ്തൃതമായ മാർക്കറ്റിൽ നിന്ന് ഫിനാൻസ് മൂലധനത്തെ വേരറുക്കുകയും അത്രയും പ്രദേശത്ത് സ്റ്റേറ്റ് കുത്തക കൊണ്ടുവരികയും അതിന് അനുരൂപമായി കോ ഓപ്പറേറ്റിവുകൾ വളർത്തുകയും ചെയ്യുക; അതിന്റെ ചാലക ശക്തിയായി അദ്ധ്വാനി ക്കു ന്ന ജനങ്ങ ളു ടെ അധികാര രൂപങ്ങൾ ഉണ്ടാക്കുക എന്നിങ്ങനെ പ്രതിരോധവും വകതിരിവും ഉള്ള സംവിധാനമാണ് വേണ്ടത്.
ഇതിന് ഒരു മാതൃകയാണ് സോവിയറ്റ് അഥവാ സവ്യത്ത്. സോവിയറ്റും ഗ്രാമ സ്വരാജും തമ്മിൽ എന്താണ് വ്യത്യാസം? ഉണ്ട്. ഒരു സാരമായവ്യത്യാസം ഉണ്ട്. ഗ്രാമ സ്വരാജ് ഗ്രാമത്തിലെ മുഴുവൻ വ്യക്തികളും ഉള്ളടങ്ങുന്നതാണ്. എന്നാൽ, സോവിയറ്റ് അഥവാ ''സവ്യത്ത് " തൊഴിലാളികൾ , കർഷകർ, സൈനികർ എന്നിങ്ങനെ പണിയെടുക്കുന്നവരുടെ മാത്രം ജനാധിപത്യ സ്ഥാപനമാണ്.
അപ്പോൾ,കാർഷിക വ്യാവസായിക ഉത്പ്പാദനത്തിന്റെയും വിതരണത്തിന്റെയും മേഖലകളിൽ പൊതുമേഖലയും തൊഴിലാളി - കർഷക ഉത്പാദക കോ ഓപ്പറേറ്റിവുകളും അധികാരരൂപ ഘടനയിൽ പണിയെടുക്കുന്നവരുടെ അധികാര പ്രയോഗം ഉറപ്പാക്കുന്ന സമ്പ്രദായവും ചേർന്ന രീതി ഇന്ത്യ പോലുള്ള വലിയ ഒരു ജനത പിൻപറ്റിയാൽ ആഗോള ഫിനാൻസ് മൂലധനത്തിന്റെ ചിലന്തിവലയിൽ വലിയ വിള്ളൽ വീഴ്ത്താനാകും.
ഇതിനോടൊപ്പം, ആഗോളതലത്തിൽ മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾക്കിടയിൽ രൂപമെടുക്കുന്ന വൈരുദ്ധ്യങ്ങൾ ഉപയോഗപ്പെടുത്തി വാണിജ്യവും സാങ്കേതിക വിദ്യാ കൈമാറ്റവും മറ്റും നേടിയെടുക്കുകയും വേണം.ഇങ്ങനെ, ഉരുക്കു പോൽ ഉറച്ച നയ നിശ്ചയ ദാർഢ്യവും മെയ് വഴക്കമാർന്ന നയതന്ത്ര അടവുക ളും സർവ്വോപരി തൊഴിലാളി വർഗ്ഗസാർവ്വദേശീയതയുടെ അണയാത്ത നായക ദീപശിഖയും സാമ്രാജ്യത്വ ആഗോളവൽക്കരണത്തിനെതിരായ വിജയപാതയ്ക്ക് അനിവാര്യമാണ്.