FREDY K THAZHATHU --1929 ലെ ഗ്രെയ്റ്റ് ഡിപ്രഷനേക്കാൾ വ്യാപ്തമായ ഒന്നാണ് ഈ പ്രതി സന്ധി

1929 ലെ ഗ്രെയ്റ്റ് ഡിപ്രഷനേക്കാൾ വ്യാപ്തമായ ഒന്നാണ് ഈ പ്രതി സന്ധിഎന്നാൽ, ഗ്രെയിറ്റ് ഡിപ്രഷൻ രണ്ടാം ലോകയുദ്ധത്തിലേക്ക് എത്തിച്ചതു പോലെ ലോകത്തെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കാൻ ഈ പ്രതിസന്ധിക്ക് സാധിക്കില്ല.അതിനാൽ തന്നെ, തേഡ് ഡിപ്രഷൻ സെക്കന്റ് ഡിപ്രഷനെപ്പോലെ അല്ല ;സ്വഭാവത്തിലും ദൈർഘ്യത്തിലുംഅത് ആവർത്തിത ഷോക്ക് വേവ്സ് പോലെ തുടരെ തുടരെ സാമ്പത്തിക തകർച്ചയുടെ അപസ്മാര ബാധാ ആക്രമണം പോലെ ആണ് വന്നു കൊണ്ടിരിക്കുന്നത്.പോൾ ക്രൂഗ് മാനും സ്റ്റിഗ്ലിറ്റ്സും തോമ പിക്വെറ്റിയും എല്ലാം പല വശങ്ങളിലൂടെയും പല രീതികളിലൂടെയും വിശദീകരിച്ച കാര്യം ഇതു തന്നെഫിനാൻസ് മൂലധനം നേരിടുന്ന ഇന്നത്തെ ഭീമമായ പ്രശ്നം അതിന്റെ കുന്നുകൂടലും തത്ഫലമായുള്ള സാക്ഷാത്ക്കാര പ്രതി സന്ധിയുമാണ് .ഓരോ തവണയും സാക്ഷാത്ക്കാര പ്രശ്നം പരിഹരിക്കാനായി അത് ശ്രമിക്കുമ്പോഴും ആ പരിശ്രമം കൂടുതൽ വലിയ മൂലധന ധ്രുവീകരണത്തിനും വീണ്ടും കൂടുതൽ അധികം ചന്ത വെട്ടിപ്പിടിക്കേണ്ടതിന്റേയും കൂടുതൽ അസംസ്കൃത വസ്തുക്കൾ ഇന്ധനം എന്നിവ വെട്ടിപ്പിടിക്കേണ്ടതിന്റേയും ആവശ്യം പതിൻമടങ്ങായി ഉയർത്തുകയും ചെയ്യുന്നു.