അഗ്രോബിസിനസ്സ് കോർപ്പറേറ്റ് കമ്പനികൾക്ക് ചെറുകിട കൃഷി എന്ന 'മുത്തി ചത്ത് കട്ടിൽ ഒഴിഞ്ഞുകിട്ടിയാൽ മതി'. FREDY K THAZHATH

യൂറോപ്പ് മൂന്നാം മഹാ മാന്ദ്യത്തിന്റെ സ്വഭാവ വിശേഷങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ്. അമേരിക്ക വീണ്ടും മാന്ദ്യത്തിലേക്ക് പോകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യയിലെ കൃഷിയിടങ്ങൾ വമ്പൻ അഗ്രോ ബിസിനസ്സ് കോർപ്പറേറ്റ് കമ്പനികൾക്ക് നോട്ടമുണ്ട്. കാരണം, മറ്റ് ഉപഭോഗ വസ്തുക്കൾ വിറ്റഴിയാതിരിക്കുന്ന സാഹചര്യത്തിലും ഭക്ഷ്യ ഉത്പന്നങ്ങളും ഇതര കാർഷിക ഉത്പ്പന്നങ്ങളുo യൂറോപ്പിൽ വിറ്റുപോകും. ആഗോള മൂലധനശക്തികൾ ഇന്ത്യയിലെ നദീ തടങ്ങളും ഡെക്കാൻ പീഠഭൂമിയും മലഞ്ചരിവുകളും ഡെൽ ട്ട പ്രദേശങ്ങളും കണ്ട് കൊതിയൂറി നിൽക്കയാണ്. തെക്ക് പടിഞ്ഞാറൻ മൺസൂൺ, വടക്കുകിഴക്കൻ മൺസൂൺഎന്നിങ്ങനെ രണ്ട് മഴക്കാലങ്ങൾ ഒന്നിനു പുറകെ ഒന്നായി വരുന്ന ഭൂമി; ഹിമാലയത്തിലെ മഞ്ഞ് ഉരുകി വേനലിൽ ഗംഗാനദിയിലും യമുനയിലും ബ്രഹ്മപുത്രയലും വരുന്ന വെള്ളം എന്നിവ ഉപയോഗിച്ച് ആസൂത്രതമായി ജലസേചനം നടത്താൻ അഗ്രോബിസിനസ്സ് കോർപ്പറേറ്റ് കമ്പനികൾക്ക് സാധിക്കും. ചെറുകിട കൃഷി എന്ന 'മുത്തി ചത്ത് കട്ടിൽ ഒഴിഞ്ഞുകിട്ടിയാൽ മതി'.