APRIL 30-- COUNTRY WIDE MOTOR WORKERS STRIKE

TRADE UNION CENTRE OF INDIA(TUCI)

തിരുവനന്തപുരം: രാജ്യത്തെ മോട്ടോർ വാഹന തൊഴിലാളികൾ ഏപ്രിൽ 30 ന് പണിമുടക്കുന്നു. റോഡ് ഗതാഗത സുരക്ഷാ ബില്‍ നിയമമാക്കരുതെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. 29ന് അര്‍ധരാത്രി മുതല്‍ 30ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സി.ഐ.ടി.യു.സി, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, യു.ടി.യു.സി, എ.ഐ.സി.സി.ടി.യു, എസ്.ടി.യു, ടി.യു.സി.ഐ, ജെ.ടി.യു.സി, കെ.ടി.യു.സി എന്നീ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ രാജ്യത്തെ 54 ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.