"Syriza" in power (സിരിസ-ഗ്രീസില്‍ അധികാരത്തില്‍)

                     
Crowds celebrated the victory of Syriza in Athens,Greece
   ജനുവരി 25ന് ഗ്രീസില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ "സിരിസ" എന്നറിയപ്പെടുന്ന ഇടതുപക്ഷ സഖ്യം  ജയിച്ച് അധികാരത്തിലേറി.ഒരു കോടി വോട്ടര്‍ന്മാരുടെ തിരഞ്ഞെടുപ്പ്.സമൂഹ്യ സുരക്ഷാ പദ്ധതികള്‍ ,ക്ഷേമ പെന്ഷനുകള്‍,സബ്സിഡികള്‍ ഒക്കെ നിര്‍ത്തലാക്കി വന്‍ തോതില്‍ തൊഴിലില്ലയ്മയിലും വിലക്കയറ്റത്തിലും അകപ്പെട്ടുപോയ,ഭിമമായ വിദേശ കടത്തിന് അടിപ്പെട്ട ഗ്രീസിലെ തെരഞെടുപ്പ് ഫലം ലോകത്തെ ഇടതുപക്ഷശക്തികള്‍ക്കു പുതിയ ഉണര്‍വേകിയിട്ടുണ്ട്.(Austerity) ഓസ്ടെരിടി മാനദണ്‍ഡങ്ങളില്‍ നിന്ന് (ക്ഷേമ പദ്ധതികല്‍ ഇല്ലായ്മ ചെയ്യല്‍....തുടങി) പുറത്തു വരുമെന്നും എല്ലാം പുനസ്ഥാപിക്കുമെന്നും വിദേശ കടം എഴുതി തള്ളും എന്നും സിരിസ പ്രഖ്യാപിച്ചിരുന്നു.ആഗോളികരണ നയങ്ങള്‍ക്കെതിരെ നേര്‍ വിപരിതമായ ഒരു സാമ്പത്തിക പരിപാടിയുടെ അടിസ്ഥാനത്തില്‍ സിരിസ ജനങ്ങളെ അഭിമുഖികരിച്ചു.ആഗോളികരണത്തിന് ബദലില്ല(ടിന,TINA) എന്നതിനു വെല്ലുവിളി ഉയര്‍ത്തി,സോഷ്യലിസ്റ്റു ആശയങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു.
   ആഗോളികരണ-സ്വകാര്യവല്‍കരണ നയങ്ങള്‍ക്ക് നേര്‍വിപരീതമായ                                            ഒരു മിനിമം രാഷ്ട്രിയ സാമ്പത്തിക പരിപാടി മുന്നോട്ടു വെച്ചുകൊണ്ട് ഐക്യപ്പെട്ട്  മുന്നോട്ട് വരുന്ന ഇടതുപക്ഷത്തിന്റെ ആവശ്യകത നമ്മെ ഓര്‍മിപ്പിക്കുകയാണ് ഗ്രീസ് തെരഞെടുപ്പ് ഫലം.(TINA,TAMA )ക്ക് വഴങ്ങി മറ്റു മാര്‍ഗങ്ങളൊന്നുമില്ല എന്നതിലേക്ക് എത്തി ഇടതുപക്ഷസഖ്യത്തെ കയ്യൊഴിയുകയല്ല വേണ്ടത് എന്ന് ഗ്രീസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ആഗോളികരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും IMF-ലോകബാങ്ക് കട കുരുക്കിനും എതിരെ ദേശസല്‍ക്കരണത്തിന്‍ന്റെയും എല്ലാ ജനക്ഷേമ പദ്ധതികളുടെയും ജനോപകാരപ്രദ സബ്സിഡികളുടെയും പുനസ്ഥാപനത്തിന്റെയും ആയ ഒരു മിനിമം രാഷ്ട്രിയ സാമ്പത്തിക പരിപാടിയെ അടിസ്ഥാനപ്പെടുത്തി ഇടതു-പുരോഗമന ശക്തികളുടെ ഐക്യം ഇന്നത്തെ ഇന്ത്യക്ക് ആവശ്യമാണ്.
ദേശാഭിമാനി ജനുവരി 28