PRESS STATEMENT OF COM: M.S JAYAKUMAR,PRESS CONFERENCE AT ERNAKULAM WITH COM. P.C UNNICHEKKAN AND COM. CHARLES GEORGE

PRESS STATEMENT OF COM: M.S JAYAKUMAR,PRESS CONFERENCE AT ERNAKULAM WITH P.C UNNICHEKKAN AND CHARLES GEORGE.
JAN. 30 MARTYR DAY, SAY NO TO THEOCRATIC STATE,GANDHIJI GAVE LIFE FOR COMMUNAL HARMONY. ALL INDIA CAMPAIGN OF CPI(ML) RED FLAG
COM:M.S JAYAKUMAR

COM:P.C UNNICHEKKAN


CPI(ML) REDFLAG
CENTRAL COMMITTEE
പത്രപ്രസ്താവന
     ഗാന്ധിജിയുടെ രക്തസാക്ഷി ദിനമാണ് ജനു.30നു. ഗാന്ധിജിയുടെ ഘാതകന്‍ ഗോഡ്സെയുടെ പ്രതിമകള്‍ രാജ്യമെങ്ങും സ്ഥാപിക്കാനും അദ്ദേഹത്തിന് ക്ഷേത്രം പണിയാനുമുള്ള ഹീനശ്രമത്തിലാണ് സംഘപരിവാര്‍ ശക്തികള്‍. മതമൈത്രിയുടെയും സാര്‍വ്വലൌകിക സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവാഹകനായി ലോകമെങ്ങും മഹാത്മാഗാന്ധിയെ ആദരിക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ അദ്ദേഹത്തിന്‍റെ രക്തസാക്ഷിദിനത്തില്‍ തന്നെ ഗോഡ്സെയെ മഹത്വവല്‍ക്കരിക്കാനും ദൈവമാക്കാനുമുള്ള ശ്രമങ്ങള്‍ അരങ്ങേറുന്നത്. ഇവ അങ്ങേയറ്റം അപലപനീയമായ നടപടിയാണ് . ഇതിന്‍റെ ലക്ഷ്യമാകട്ടെ വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും സൃഷ്ടിച്ച് മതേതര സങ്കല്‍പ്പങ്ങളെ അട്ടിമറിച്ച് രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള സംഘപരിവാര്‍ശക്തികളുടെ  ഗൂഢാലോചനയുടെ ഭാഗമാണ്
     കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന മോഡി സര്‍ക്കാര്‍ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം തീവ്ര വര്‍ഗീയവല്‍ക്കരണവും കെട്ടഴിച്ചുവിടുകയാണ്. കുരുക്ഷേത്രയുദ്ധത്തിലെ ഘാതകരെ കണ്ടെത്തുകയാണ് ചരിത്രകാരന്‍റെ മുഖ്യകടമ എന്നും ജാതിവ്യവസ്ഥ ഇന്ത്യന്‍ സംസ്കാരത്തിന് ഗുണം ചെയ്തു എന്നും പറയുന്ന സുദര്‍ശന റാവുവിനെ ചരിത്രകൌണ്സിലിന്റെ ചെയര്‍മാനാക്കുകയും ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമാക്കാനുള്ള ശ്രമവും രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ഗൂഡാലോചനയുടെ നീക്കങ്ങളായേ കാണാനാവുകയുള്ളൂ..
     ഗാന്ധിജിയും ദേശീയപ്രസ്ഥാനവും രൂപപ്പെടുത്തിയ ജനാധിപത്യ മതേതര ഫെഡറല്‍ സംവിധാനങ്ങളെ  സംഘപരിവാര്‍ ശക്തികള്‍ കടന്നാക്രമിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും കോണ്ഗ്രസ് സന്നദ്ധമല്ല. ഗാന്ധിജിയ്ക്ക് നേരെ നടക്കുന്ന കടന്നാക്രമങ്ങളെ ചെറുക്കാനും രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുത്തു  തോല്‍പ്പിക്കാനുമുള്ള കടമ തൊഴിലാഴിവര്‍ഗവും കമ്യൂണിസ്റ്റ് ഇടതുപക്ഷ കക്ഷികളും ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു
                             എന്ന്‍
                                  എം. എസ്. ജയകുമാര്‍
                             (കേന്ദ്ര കമ്മിറ്റി സെക്രട്ടറി)
പങ്കെടുക്കുന്നവര്‍
  പി സി ഉണ്ണിച്ചെക്കന്‍  (സംസ്ഥാന സെക്രട്ടറി )
  ചാള്‍സ് ജോര്‍ജ്ജ്     (ജില്ലാ സെക്രട്ടറി )