കൊല്ലം ജില്ലയില്‍ പണി മുടക്കി മത്സ്യത്തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി.CPI(ML)റെഡ് ഫ്ലാഗ് ജില്ലാ സെക്രട്ടറി സ: സുരേഷ് ശര്‍മ പ്രസംഗിച്ചു
on 22-January-2015
കൊല്ലം: തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന ഭരണാധികാരികളുടെ നയങ്ങളില്‍ കടലിന്റെ മക്കളുടെ പ്രതിഷേധം ഇരമ്പി. മത്സ്യബന്ധന മേഖലയെ തകര്‍ക്കുന്ന ഡോ. മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കുക, മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ
വികസനത്തിന്റെ പേരില്‍ വിദേശ കോര്‍പറേറുകള്‍ക്ക് കടല്‍ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരം നല്‍കുന്നതാണ് മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍. 1178 ട്രോളറുകള്‍ക്ക് ലൈസന്‍സ് നല്‍കാനും കടല്‍വിഭവങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന 406 ലക്ഷം മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍നിന്നു പൂര്‍ണമായി ഒഴിവാക്കി നിര്‍ത്താനും റിപ്പോര്‍ട്ടില്‍ പറയുന്നു.
മത്സ്യമേഖലയെ ഗുരുതരമായി ബാധിക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. കൂടാതെ മത്സ്യബന്ധനത്തിനു പ്രതിമാസം തൊഴിലാളിക്കു ലഭിച്ചുകൊണ്ടിരുന്ന 125 ലിറ്റര്‍ മണ്ണെണ്ണ പൂര്‍ണമായും നിഷേധിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം കേരളത്തിന്റെ സമ്മര്‍ദത്തെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുനഃസ്ഥാപിച്ചു. പുതിയ അലോട്ട്മെന്റ് ലിസ്റ്റ് വന്നപ്പോള്‍ ഈ മാസം റേഷന്‍വിതരണത്തിനും മത്സ്യബന്ധന പെര്‍മിറ്റുകള്‍ക്കും മണ്ണെണ്ണ ലഭ്യമാക്കിയിട്ടുണ്ട്. എപിഎല്‍ വിഭാഗത്തിനുള്ള മണ്ണെണ്ണ വിഹിതം നിര്‍ത്തലാക്കും. ഇത് നടപ്പാക്കിയാല്‍ 62 ലക്ഷത്തോളം കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ ലഭിക്കില്ല.
പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യാന്‍ നല്‍കിയ മണ്ണെണ്ണ മത്സ്യബന്ധനത്തിന് ഉള്‍പ്പെടെയുള്ള മറ്റാവശ്യങ്ങള്‍ക്കു നല്‍കി എന്ന ന്യായത്തിലാണ് കേന്ദ്രവിഹിതം കുറച്ചത്. വിളക്ക് തെളിയിക്കാനും പാചകത്തിനും മാത്രമെ മണ്ണെണ്ണ നല്‍കാവൂവെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതനുസരിച്ച് പെര്‍മിറ്റുള്ള ഒരു മത്സ്യത്തൊഴിലാളിക്കു പ്രതിമാസം പരമാവധി 35 ലിറ്റര്‍ മണ്ണെണ്ണ മാത്രമെ ലഭിക്കൂ.
കലക്ടറേറ്റ് മാര്‍ച്ച് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനംചെയ്തു. അഡ്വ. വി വി ശശീന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എ ആന്‍ഡ്രൂസ്, അഡ്വ. കെ കെ രാധാകൃഷ്ണന്‍, ചവറ സരസന്‍, എം മരിയാന്‍, ചാര്‍ളി ജോസഫ്, അഡ്വ. ഫ്രാന്‍സി ജോണ്‍, ലാല്‍ജി, സുരേഷ്ശര്‍മ, ബേസില്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.