ആലപ്പുഴയില്‍ മത്സ്യമേഖല നിശ്ചലം. പണിമുടക്കിയ തൊഴിലാളികള്‍ ആലപ്പുഴ നഗരചത്വരത്തില്‍ കേന്ദ്രീകരിച്ച് ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
COM:M.M GOPALAN,CPI(ML) RED FLAG AALAPUZHA DIST:COMMITTEE SECRETARY ADDRESSED THE RALLY |
on 22-January-2015
ആലപ്പുഴ: മത്സ്യത്തൊഴിലാളി പണിമുടക്കില്‍ ജില്ലയിലെ മത്സ്യമേഖല പൂര്‍ണമായി സ്തംഭിച്ചു. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു കടലോര-കായലോര മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും പണിമുടക്കിയത്. പണിമുടക്കിയ തൊഴിലാളികള്‍ ആലപ്പുഴ നഗരചത്വരത്തില്‍ കേന്ദ്രീകരിച്ച് ഹെഡ്പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. വിദേശ ട്രോളറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ശുപാര്‍ശചെയ്ത മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുക, മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കുക, ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് നാശംവരുത്തുന്ന നദീ സംയോജന പദ്ധതി തള്ളിക്കളയുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി ജെ ആഞ്ചലോസ് സമരം ഉദ്ഘാടനംചെയ്തു. ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ അധ്യക്ഷനായി. എന്‍ സജീവന്‍, അനില്‍ ബി കളത്തില്‍, പി ബാബു, ജി ഓമനക്കുട്ടന്‍, കെ കെ ദിനേശന്‍, അഡ്വ. രഞ്ജിത് ശ്രീനിവാസന്‍, സുരേഷ് ഡി പുന്നപ്ര, സി ബി ഗോപിനാഥ്, ആര്‍ പ്രസാദ്, ടി കെ ചക്രപാണി, വി പത്മനാഭന്‍, എം ഗോപാലന്‍, സരസപ്പന്‍ കലാലയ, ബാബു ഒറ്റമശേരി, ആന്റണി ആറാട്ടുവഴി, പി എന്‍ ബാബു എന്നിവര്‍ സംസാരിച്ചു.