ജനുവരി 30 രക്തസാക്ഷി ദിനം,എറണാകുളത്ത് രാവിലെ 10 മണിക്ക് സത്യാഗ്രഹം,ഉദ്ഘാടനം:സ:പി.സി ഉണ്ണിചെക്കന്‍

COM:P.C UNNICHEKKAN

ജനുവരി 30 മതമൈത്രിക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഗാന്ധിജിയുടെ രക്തസാക്ഷി ദിനം

എറണാകുളത്ത് രാവിലെ 10 മണിക്ക് സത്യാഗ്രഹം

രാജേന്ദ്ര മൈതാനം,ഗാന്ധിജി പ്രതിമയ്ക്ക് സമിപത്ത്

ഉദ്ഘാടനം:സ:പി.സി ഉണ്ണിചെക്കന്‍ ,CPI(ML)റെഡ് ഫ്ലാഗ്സംസ്ഥാന സെക്രട്ടറി

ഗാന്ധിജിയും ദേശീയപ്രസ്ഥാനവും രൂപപ്പെടുത്തിയ ജനാധിപത്യ മതേതര ഫെഡറല്‍ സംവിധാനങ്ങളെ  സംഘപരിവാര്‍ ശക്തികള്‍ കടന്നാക്രമിക്കുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും കോണ്ഗ്രസ് സന്നദ്ധമല്ല. ഗാന്ധിജിയ്ക്ക് നേരെ നടക്കുന്ന കടന്നാക്രമങ്ങളെ ചെറുക്കാനും രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുത്തു  തോല്‍പ്പിക്കാനുമുള്ള കടമ തൊഴിലാഴിവര്‍ഗവും കമ്യൂണിസ്റ്റ് ഇടതുപക്ഷ കക്ഷികളും ഏറ്റെടുക്കാന്‍ മുന്നോട്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു

 മതേതരത്വം,മതനിരപേക്ഷത ഇവ പോയിട്ട് മതമൈത്രി തന്നെ അസഹിഷ്ണുതയോടുകൂടി കാണപ്പെടുമ്പോള്‍, മതമൈത്രിക്ക് വേണ്ടി നിലകൊണ്ട് ജീവന്‍ കൊടുത്ത ഗാന്ധിജിയെ പൂര്‍ണവിസ്മ്രുതിയിലാക്കാനും,ജീവന്‍ എടുത്ത കൊലയാളിയെ മഹത്വവല്ക്കരിച്ചു ,തിയോക്രസിയിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ നടത്തുന്ന ഹീന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇടതു പക്ഷത്തിനു മാത്രമേ കഴിയു.(കോണ്‍ഗ്രസ് ഒന്നും ചെയുന്നില്ല) "ഭഗവത് ഗീതയും" വേദങ്ങളും പുരാണ ഗ്രന്ഥങ്ങളും മിത്തും സാഹിത്യവും എന്നതിലുപരി രാജ്യത്തെ ഭരണം നടത്തുന്നതിനുള്ള നിയമ പുസ്തകങ്ങളായി(ശരിഅത്ത് നിയമം പോലെ) മാറ്റി തിയോക്രാട്ടിക്ക് രാജ്യം ആയി ഇന്ത്യയെ മാറ്റിതീര്‍ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്