P Rajan: കേരളം ചരിത്ര നിശ്ബ്ദതയിൽ മയങ്ങുമ്പോൾ ഉണർന്നിരുന്നുയെന്ന കടമ നിർവ്വഹിച്ച രക്തസാക്ഷി

 


രാജൻ - അടിയന്തരാവസ്ഥ, എന്ന ചരിത്ര ഭീകരൻ വിഴുങ്ങിയ യൗവ്വനത്തിലേക്ക് കടക്കുന്നതിനു മുമ്പ് , കേരളം ചരിത്ര നിശ്ബ്ദതയിൽ മയങ്ങുമ്പോൾ ഉണർന്നിരുന്നുയെന്ന കടമ നിർവ്വഹിച്ച രക്തസാക്ഷി . മാർച്ച് രണ്ട് ഒരു ഓർമ്മ മാത്രമല്ല, വർത്തമാന കാല രാഷ്ട്രീയ നഭസിൽ രൂപം കൊള്ളുന്ന നവ അടിയന്തരാവസ്ഥ തമോഗർത്തങ്ങളുടെ ജാഗ്രതപ്പെടുത്തൽ കൂടിയാണ്. മർദ്ദക സംവിധാനങ്ങൾ അങ്ങനെ തന്നെ തുടരുന്ന വർത്തമാനാവസ്ഥ. അടിസ്ഥാനപരമായ മാറ്റം ഇന്നും വിദൂരമാണ്. ഏതെങ്കിലും ഒരു പ്രത്യേക പടിക്കൽ ലക്ഷ്മണ സ്വഭാവദൂഷ്യമെന്നതിനപ്പുറം ഇന്നും അവശേഷിക്കുന്ന ഘടനാപരമായ പ്രാകൃതത്വം ഒരു ബദലിലൂടെ മറികടക്കുവാൻ രാഷ്ട്രീയമായ ധീരതയ്ക്ക് സർക്കാരുകൾ തയാറാകുന്നില്ലയെന്നതു തന്നെയാണ് വസ്തുത. തെരഞ്ഞെടുപ്പു മാനിഫെസ്റ്റോകളിൽ ഇനിയെങ്കിലും വർത്തമാന കാല മർദ്ദക സംവിധാനങ്ങളുടെ അടിസ്ഥാനപരമായ മാറ്റം ഇടം നേടണം. യു എ പി. എ കൾ, പണിമുടക്ക് നിരോധനങ്ങൾ, പ്രചരണ പോസ്റ്റർ നിയന്ത്രണങ്ങൾ, ജാഥാ വിലക്കുകൾ, തുടങ്ങിയവ അടിയന്തരാവസ്ഥയ്ക്ക് സമാനമാണ്. ബഹുസ്വരതയുടെ നിഷേധമാണ്. ഏത് നിമിഷവും തീവ്ര നിശ്ബദതയിലേക്ക് ഒരു പ്രഖ്യാപനം പോലുമില്ലാതെ അസംഖ്യം രാജന്മാരെ തേടി ഉരുട്ടന്മാർ ഓരോ വാതിലുകളിലും മുട്ടാം. ഇനിയും തോറ്റ ജനതയായി മരിക്കാനാവില്ല. ജയിച്ചേ മതിയാകൂ.