Prof.Vinod Chandhran--Fredy K Thazhath -“അ/വിശ്വാസപൂർവ്വം മൺസൂർ” ഒരു FB പോസ്റ്റും റെഡ് ഫ്ലാഗും



· 


“അ/വിശ്വാസപൂർവ്വം മൺസൂർ”

അലന്റെ അമ്മയുടെ ദുഖത്തിൽ മലയാളിയുടെ പൊതുമണ്ഢലം വേദനിക്കാത്തതെന്ത് എന്ന ചോദ്യം എന്റെ തൊണ്ടയിൽ കുരുങ്ങിക്കിടന്നിരുന്നു. ഡിസംബർ 26 നു അലനും താഹയ്ക്കും നീതി ലഭിക്കുവാനായി കോഴിക്കോട്ട് നടക്കുന്ന ജനകീയപ്രക്ഷോഭം കേരളീയ പൊതുമണ്ഢലത്തിന്റെ രോഷത്തെയും പ്രതിഷേധത്തിന്റെയും ആദ്യാവിഷ്ക്കാരമെന്ന നിലയിൽ നമുക്ക് പ്രതീക്ഷ നൽകുന്നു. പ്രതിഷേധ മാർച്ചു നടത്തുന്ന സ്വാതന്ത്ര്യപ്രേമികൾക്ക്, നിതിവാദികൾക്ക് അഭിവാദ്യങ്ങൾ!

അലനെയും താഹയെയും N.I.A യ്ക്ക് വിട്ടുകൊടുത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സി.പി.എമ്മിനോ സ്.പി.എമ്മിന്റെ മുഖ്യ മന്ത്രിയ്ക്കോ ഒഴിയുവാനാവില്ല. ലോക്കൽ കമ്മിറ്റി അലനെയും താഹയെയും കുറ്റക്കാരല്ലെന്ന് പ്രസ്താവിക്കുമ്പോഴും കേസന്വേഷണത്തിനു മുമ്പ് തന്നെ പോലീസിന്റെ നിഗമനങ്ങളെ ശരിവയ്ക്കുകയാണ് പിണറായി വിജയൻ ചെയ്തത്. അർബൻ നക്സലൈറ്റുകളും

ഇസ്ലാം തീവ്രവാദികളുമായുള്ള സഖ്യത്തെ പറ്റി കോഴിക്കോട് ജില്ല സെക്രട്ടറി, ചന്ദ്രശേഖര വധക്കേസിൽ കുറ്റാരോപിതനായിരുന്ന സ: മോഹനൻ പ്രസ്താവിക്കുന്നത് അതിനു ശേഷമാണ്. അതെ അതിനു ശേഷം പൊതുമണ്ഢലം നിശ്ശബ്ദമാവുന്നു. ഫേസ് ബുക്കിൽ അവിടെ ഇവിടെയായി ചില പ്രതിഷേധക്കുറിപ്പുകൾ മാത്രം. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിലാണ് മുഖ്യമന്ത്രിയുടെ ഈ നിലപാടു മാറ്റം അരങ്ങേറുന്നത്. വിവേകികൾ ഈ കണ്ണിൽച്ചോരയില്ലായ്മയെ, നയവഞ്ചനയെ ചോദ്യം ചെയ്തു. പിണറായിയെ പിന്തുണച്ച പ്രബുദ്ധരായ റെഡ് ഫ്ലാഗുകാർ ലജ്ജ കൊണ്ട് തലകുനിച്ചു.
ഇന്ന് C.A.A.യ്ക്കും N.R.C. യ്ക്കുമെതിരേ ഇന്ത്യയെങ്ങും പടർന്നു പിടിച്ച പ്രതിഷേധ പ്രകടങ്ങളിൽ ഇപ്പറഞ്ഞ സി.പി.എം. കാരും സഖാക്കളായ ബുദ്ധിജീവികളും ഉശിരോടെ പങ്കെടുക്കുന്നത് നാം കാണുന്നു. എന്ത് ന്യായത്തിൽ? സ്വന്തം പാർട്ടിക്കാരായ യുവാക്കളെ U.A.P.A. ചുമത്തി അറസ്റ്റ് ചെയ്ത് എൻ.ഐ.എയ്ക്ക് വിട്ടുകൊടുത്ത പിണറായിയും, പാർട്ടിക്കാരും, മൗനം ദീക്ഷിക്കുന്ന മാർക്സിസ്റ്റ് ബുദ്ധിജീവികളും ഇന്ന് കേരളത്തിലങ്ങോളം C.A.A. യ്ക്കെതിരെ N.R.C.യ്ക്കെതിരെ പ്രകടനം നടത്തുമ്പോൾ അതിലടങ്ങിയ കാപട്യവും ചതിയും കോമാളിത്തവും ജനങ്ങൾക്കു മുന്നിൽ നഗ്നമാക്കപ്പെടുകയാണ്. ഇന്ന് മോദിയ്ക്കെതിരെ ഷായ്ക്കെതിരെ കൊടുമ്പിരിക്കൊള്ളുന്ന ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാകുവാനുള്ള ധാർമ്മികവും രാഷ്ട്രീയവുമായ അർഹത കേരളത്തിലെ സി.പി.എമ്മിനും അവരുടെ ബുദ്ധിജീവികൾക്കുമില്ലെന്നല്ലേ ഇതെല്ലാം സൂചിപ്പിക്കുന്നത്?

രണ്ടോ മൂന്നോ കൊല്ലം മുമ്പ് പ്രതിഭാശാലിയായ ചലച്ചിത്രകാരൻ പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വിശ്വാസ പൂർവ്വം മൺസൂർ’ എന്ന സിനിമയെപ്പറ്റി ഞാനൊരു റിവ്യൂ എഴുതി. മാദ്ധ്യമം വാരികയിൽ അതു വന്നു. ആ സിനിമയുടെയും ഈ റിവ്യുവിന്റെ പ്രവചനസ്വഭാവം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും. ഇടതു പക്ഷ മതേതരനും സൂക്ഷ്മദേശീയനും ആദർശവാദിയായ യുവാവാണ് മൺസൂർ. ഏതാണ്ട് അലനെപ്പോലെ താഹയെപ്പോലെ. ഗുജറാത് കലാപത്തിൽ വീടും കുടിയും നഷ്ടപ്പെട്ട് അഭയാർഥിയായ ഒരു അമ്മയ്ക്കും മകൾക്കും തലശ്ശേരിയിലെ ‘വലിയമാളിക വീട്ടിൽ മൺസുരിന്റെ ഉമ്മ അഭയം നൽകുന്നു. ഒരു പുത്തൻ ആനന്ദമണ്ഢലം അവിടെ സംജാതമാകുന്നു. അതോടൊപ്പം ഗുജറാത്തിലെ ദുരന്തവിധി കേരളത്തിലും ഈ അഭയാർഥികളെ, അവർക്ക് ആതിഥ്യം നൽകിയവരെ പിന്തുടർന്നെത്തുന്നു. യാഥാസ്ഥിക മുസ്ലീം സമൂഹം മൺസൂരിനെതിരെ തിരിയുന്നു. ഓരൊരുത്തരായി വേട്ടയാടപ്പെടുന്നു.രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കപ്പെടുന്ന മൺസൂണിനെ അയാളുടെ നിരപരാധിത്വത്തിൽ ഉറച്ചവിശ്വാസമുള്ള, ( അപ്പോൾ ഭരണത്തിലുള്ള) കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും കയ്യൊഴിയുന്നു. ലോക്കപ്പിൽ അയാൾ കടന്നു പോകുന്ന പീഢനങ്ങളും, സ്വസമൂഹത്തിൽ നിന്നുള്ള അയാളുടെ ഒറ്റപ്പെടലുകളും, ആനന്ദത്തിന്റെയും പ്രണയത്തിന്റെയും നഷ്ടവും വീണ്ടെടുപ്പുമൊക്കെയാണ് ഈ സിനിമയുടെ പ്രമേയം.


പ്രബുദ്ധരായ സൂക്ഷ്മദേശീയ മുസ്ലീം യുവാക്കളെ പാൻ മുസ്ലീമാക്കി, നക്സലൈറ്റെന്നും ഭീകരവാദിയെന്നും മുദ്രകുത്തി പീഢിപ്പിക്കുന്ന വിഷമയമായ ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിനു കൂട്ടു ചേരുന്ന മാർക്സിസ്റ്റ് സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും പ്രവചനാത്മകമായി മറനീക്കിക്കാട്ടുന്നു ഈ സിനിമ.

‘വിശ്വാസ പൂർവ്വം മൺസൂറിനെ’ ഒരിക്കൽ കൂടി
ഓർമ്മയിൽകൊണ്ടുവരുന്നു അലന്റെയും അമ്മയുടെയും ദുർവ്വിധി. ആ പ്രബുദ്ധ യുവാവിവിനെ കാത്തു നിൽക്കുന്ന വിചാരണയുടെ രാത്രികളും. ഈ സിനിമയിൽ നിന്ന് നാം എന്തെങ്കിലും പഠിച്ചോ? പാർട്ടി നേതൃത്വം എന്തെങ്കിലും പഠിച്ചോ? പോകട്ടെ, പ്രതിഭാശാലിയായ സംവിധായകൻ ശ്രീ പി.ടി. മുഹമ്മദും ഇടതു കലാകാരന്മാരും സാംസ്ക്കാരിക നായകന്മാരും അതിൽ നിന്നെങ്കിലും പഠിച്ചോ? സഹൃദയരായ മലയാളി അനുവാചകർ അതിൽ നിന്നെന്തെങ്കിലും ഉൾക്കൊണ്ടോ? ഇല്ലെന്നാണ് ഇവരുടെയെല്ലാം അർഥപൂർണ്ണമായ നിശ്ശബ്ദത സൂചിപ്പിക്കുന്നത്. തടങ്കലിലാക്കപ്പെട്ട മകൻ ലെവിനെഅന്വേഷിച്ച് അനന്തമായ ക്യൂവിൽ കാത്തു നിൽക്കുന്ന റഷ്യൻ കവയത്രിയായ അന്ന അഖ്മത്തോവയുടെ മാതൃദുഖത്തെപ്പറ്റിയുള്ള കെ.ജി.എസ്സിന്റെ ഉജ്വലകവിതകളിൽ നിന്നും ഇവരാരെങ്കിലും എന്തെങ്കിൽ പഠിച്ചോ? പീഢിതനായ മകനും അവനെ കാത്ത് അലഞ്ഞു നടക്കുന്ന അമ്മയും എന്ന ദുരന്തവിശ്വപ്രമേയത്തെ മലയാള ജീവിതത്തിന്റെയും സത്യമാക്കി മാറ്റുകയാണ് പിണറായിയുടെ സർക്കാർ. ഭീതിയുടെ രാഷ്ട്രീയം ഒരു ഉത്തരേന്ത്യൻ പ്രമേയമല്ല , ഹിന്ദുത്വത്തിലൊതുങ്ങുന്നില്ല എന്ന് അത് തെളിയിച്ചു. അതു കൊണ്ട് തന്നെ നവ ഭാരതത്തിന്റെ സ്വാതന്ത്ര സമരത്തെ അവഹേളിക്കലായി മാത്രമേ സി.പി. എമ്മിന്റെ പങ്കാളിത്തത്തെ കാണാനാവൂ.

അതല്ലെങ്കിൽ ഈ ഇരട്ടത്താപ്പുകൾ അവസാനിപ്പിച്ചു കൊണ്ട് അലന്റെയും താഹയുടെയും പാതകമെന്തെന്ന് സത്യമെന്തെന്ന് പൊതുസമൂഹത്തോട് വിളിച്ചു പറയണം. ഈ യുവാക്കൾക്ക് നീതി ലഭ്യമാക്കണം. പി.ടി. കുഞ്ഞുമുഹമ്മദിനെപ്പോലുള്ളവർ എൻ.എസ്. മാധവനെപ്പോലുള്ളവർ, സച്ചിദാനന്ദനെപ്പോലുള്ളവർ മൗനം വെടിഞ്ഞ്, അനുരഞ്ജന നിലപാടുകൾ വെടിഞ്ഞ് , കേരളം സമൂഹത്തോട് സത്യം തുറന്നു പറയണം. അതുവരെ അവരുടെയും പുരോഗമന സാഹിത്യകാരന്മാരുടെയും ഹിന്ദുത്വവിരുദ്ധ പ്രക്ഷോഭണങ്ങൾ അന്തസ്സാരശൂന്യമായ പ്രഹസനങ്ങൾ മാത്രമായേ മലയാളികൾക്ക് കരുതാനാവൂ.

കേരളത്തിന്റെ സുരക്ഷിതമായ അകലങ്ങളിൽ നിന്ന് കൊണ്ട് പ്രതിഷേധിക്കുന്ന മലയാളികൾ മറ്റൊരു സത്യം അറിയേണ്ടതുണ്ട്. ഹിന്ദുത്വ ഭരണകൂടം പോലെത്തന്നെ ദയാരഹിതമാകുന്നു കേരളത്തിലെ ഇടതു ഭരണംകൂടവും, ഒരു പക്ഷേ, ഇനി പകരം വരുന്നതും.

ജീവിതത്തിനും മരണത്തിനും മേലുള്ള ഭരണകൂടങ്ങളുടെ പരമാധികാരത്തിനെതിരേയുള്ള സ്വാതന്ത്ര്യ സമരമായി മാറുമ്പോഴേ കേരളത്തിൽ, ഇന്ത്യയിലെങ്ങും ഇന്നത്തെ പ്രക്ഷോഭണം അർഥപൂർണ്ണമാവുകയുള്ളു.

മാർക്സിസ്റ്റ് പാർട്ടിയിൽ പ്രബുദ്ധരുടെ വംശം ഇനിയും ഒടുങ്ങിയിട്ടില്ല എന്ന പ്രത്യാശയോടെ!


Fredy K Thazhath "പിണറായിയെ പിന്തുണച്ച പ്രബുദ്ധരായ റെഡ് ഫ്ലാഗുകാർ ലജ്ജ കൊണ്ട് തലകുനിച്ചു. "
??
👆🏼 ഈ പ്രസ്താവനയ്ക്ക് എന്തടിസ്ഥാനമാണുള്ളത്? തൃശൂരിൽ റെഡ് ഫ്ലാഗ് പ്രവർത്തകർ മുൻകൈ എടുത്ത് ജനാധിപത്യ ശക്തികൾ ഐക്യപ്പെട്ട് സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ കൺവെൻഷനിൽ മാഷ് തന്നെ വന്നതാണ്. അവിടെയാണ് അലൻ, താഹ എന്നിവർ ഉൾപ്പെടെ UAPA പ്രകാരം തടങ്കലിലാക്കപ്പെട്ടവരെ വിട്ടയക്കാൻ ശക്തമായി പ്രതിഷേധ സ്വരം ഉയർന്നത്. മഞ്ചിക്കണ്ടിയിലെ വ്യാജ ഏറ്റുമുട്ടൽ കൊലയിലും അലനേയും താഹ യേയും UAPA കരിനിയമം ഉപയോഗിച്ച് തടവിലാക്കി ജാമ്യം നിഷേധിച്ചതിലും ശക്തമായി ഉടൻ തന്നെ പ്രതിഷേധിക്കുകയും അതിനെതിരെ ആദ്യത്തെ പ്രതിഷേധ കൺവെൻഷൻ വിളിച്ചു ചേർക്കാൻ മുൻകൈ എടുക്കുകയും ചെയ്തത് സി.പി.ഐ (എംഎൽ) റെഡ് ഫ്ലാഗ് ആണ്. ആയതിനാൽ , "പിണറായിയെ പിന്തുണച്ച പ്രബുദ്ധരായ റെഡ് ഫ്ലാഗുകാർ ലജ്ജ കൊണ്ട് തലകുനിച്ചു. " എന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ല; തെറ്റിദ്ധാരണാജനകമാണ്. മാഷിനെപ്പോലെ ആർജ്ജവമുള്ള ഒരാൾ അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Vinod Chandran ഈ വാക്കുകൾ റെഡ് ഫ്ലാഗിനെ കുറ്റപ്പെടുത്താനല്ല അവർക്ക് നേരിടേണ്ടിവന്ന ആഘാതത്തെ സൂചിപ്പിക്കുവാനാണ് ഞാൻ ആ വാക്കുകൾ എഴുതിയത്
പ്രബുദ്ധർ എന്നെഴുതിയത് പരിഹാസ സൂചകമായുമല്ല അവർ ധീരമായി പ്രതീകരിച്ചു എന്നു തന്നെ യാണ് ഞാൻ കരുതുന്നത്. തൃശൂർ മീറ്റിംഗിനെ എനിക്ക് പരാമർശി ക്കാമായിരുന്നു. എങ്കിൽ ഈ തെറ്റിദ്ധാരണ ഒഴിവാക്കാമായിരുന്നു. പക്ഷേ എന്റെ ഉദ്ദേശം മാർക്സിസ്റ്റു പാർട്ടിയുടെ വഞ്ചനയെ തുറന്നു കാട്ടുക എന്നതായിരുന്നു. റെഡ് ഫ്ലാഗിൽ ഞാനാംഗം അല്ലെ ങ്കിൽ പോലും ഒരു സുഹൃദ് സംഘടനയായാണ് ഞാൻ കാണുന്നത്. അത് കൊണ്ട് തന്നെയാണ് പ്രബുദ്ധർ എന്ന പദം ഉപയോഗിച്ചത്. മോഹന് ദാസ്, ഉണ്ണിച്ചെക്കൻ, ഫ്രഡ്‌ഡി തുടങ്ങിയ എന്റെ ചിരകാലസുഹൃത്തുക്കളെ ഉദ്ദേശിചച് തന്നെയാണ് ആണ് ആ പദം പ്രയോഗിച്ചത്. എന്റെ സുഹൃത്തുക്കളെ വേദനിപ്പി ച്ച തിൽ ഖേദിക്കുന്നു.

Fredy K Thazhath Vinod Chandran വേദനയുടെ പ്രശ്നമേയില്ല. തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടി കമന്റ് ചെയ്തതാണ് മാഷെ. :-)

പിന്നെ LDF സർക്കാരിനെ ഞങ്ങൾ പിന്തുണയ്ക്കുന്നത് ഇന്ത്യയിൽ ഇന്ന് വേണ്ടത് ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും ആണ് എന്ന പൊതു ടാക്റ്റിക്കിന്റെ ഭാഗമായാണ്. പക്ഷെ, അതിന്റെ പേരിൽ വ്യാജ ഏറ്റുമുട്ടൽ കൊലകളും UAPA കരിനിയമവും പോലുള്ള ജനാധിപത്യ ധ്വംസനങ്ങളെ എതിർക്കുന്നതിൽ തരിമ്പും ഞങ്ങൾ പിറകോട്ട് പോകില്ല