FR12-പുത്തൻ /ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പ്രധാന ഉള്ളടക്കവും അച്ചുതണ്ടും ഇന്നും കാർഷിക വിപ്ലവമാണ്

'അടവ് തന്ത്രത്തെ നിർണ്ണയിക്കുന്നു ' എന്നതാണ് സെക്റ്റേറിയൻ ഇന്റർനാഷണലിന്റെ മുഖമുദ്ര.

 നിർമ്മലമായ അടവ് , പ്രത്യേകിച്ച് പാർലമെന്ററി അടവ്, സ്വീകരിക്കുന്നതിലൂടെ 'വിപ്ലവ സത്യസന്ധത ' യിൽ ആകൃഷ്ടരായി തൊഴിലാളികളും കർഷകരും (വിശിഷ്യാ കർഷകർ ) കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൂടെ വരികയില്ല.

ശരിയായ, വിപ്ലവതന്ത്രം പ്രഖ്യാപിച്ചതുകൊണ്ടും തൊഴിലാളി കർഷകാദി ബഹുജനങ്ങൾ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ശക്തികൾക്ക് പിന്നിൽ അണിനിരക്കില്ല.

1920 കളിൽ 'പൂർണ്ണ സ്വരാജ്' എന്ന വളരെ കൃത്യമായ മുദ്രാവാക്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിയത്. ഗാന്ധിയും കോൺഗ്രസ്സും ഡൊമിനിയൻ പദവി മതി എന്നാണ് പറഞ്ഞത്.

ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ചതിന് ബ്രിട്ടിഷ് ചക്രവർത്തിയെ അഭിനന്ദിച്ചു കൊണ്ട് Al CC പ്രമേയം പാസ്സാക്കിയത് ചൂണ്ടിക്കാട്ടിക്കൊണ്ട് കമ്മ്യൂണിസ്റ്റ് കാർ നാടാകെ കാറിത്തുപ്പി ''ഫ, ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടികൾ ' .

എന്നിട്ട്?
കോൺഗ്രസ്സിനെ മറികടന്ന് മുന്നോട്ടു പോകാൻ കഴിഞ്ഞോ?

ഇല്ല.

പിന്നീട് നാമതിന് കാരണം കണ്ടെത്തി :
'കൃത്യമായ പരിപാടി മുന്നോട്ട് വയ്ക്കാൻ നമുക്കായില്ല'.

എന്നാൽ,

കൃത്യമായ പരിപാടി മുന്നോട്ടുവയ്ക്കാൻ കഴിയാതിരുന്ന ഈ കാലത്തു തന്നെയല്ലേ (അതായത്, 40കളിൽ ) കമ്മ്യൂണിസ്റ്റ് പാർട്ടി മലബാറിലടക്കം വിവിധ പ്രോവിൻസുകളിലും നൈസാമിന്റെ ഹൈദരാബാദ് രാജ്യത്തും കൊച്ചി-തിരുവിതാംകൂർ നാട്ടുരാജ്യങ്ങളിലും കർഷക സമരങ്ങൾ നയിച്ച് മുന്നേറിയത്?

അക്കാലത്ത് , ബൂർഷ്വാ ജന്മി ഭൂ പ്രഭു വർഗ്ഗത്തിന്റെ പാർട്ടിയായ കോൺഗ്രസ്സുമായി തെരഞ്ഞെടുപ്പുകളിൽ ഐക്യമുന്നണികൾ എന്തെങ്കിലും ഉണ്ടാക്കിയോ?
അത്തരം മുന്നണികൾ പാർട്ടി നയിച്ച വർഗ്ഗസമരത്തെ എങ്ങിനെ ബാധിച്ചിരുന്നു?

ഇക്കാര്യങ്ങൾ അലങ്കാര ഭാഷയിലുള്ള ആക്ഷേപഹാസ്യം കൂടാതെ നമുക്ക് ചർച്ച ചെയ്യാനാവുമോ?

 '1964ലാണ് കൃത്യമായ പരിപാടി മുന്നോട്ട് വയ്ക്കാനായത്':

 ''തൊഴിലാളി വർഗ്ഗ നേതൃത്വത്തിലുള്ള ജാനാധിപത്യ വിപ്ലവം; കാർഷിക വിപ്ലവം അതിന്റെ  അച്ചുതണ്ട് "
എന്നതായിരുന്നു ആ പരിപാടി.
പക്ഷേ, "എന്താണ് കാർഷിക വിപ്ലവം?"
"അതിന്റെ വിവിധ ഘട്ടങ്ങൾ ഏതേത്?"
അതിനുതകുന്ന പൊതു അടവു ലൈൻ എന്ത്?"

ഇക്കാര്യങ്ങൾ പരിമിതമായി മാത്രമേ 1964 പരിപാടിയിൽ പ്രതിപാദിക്കാൻ സാധിച്ചുള്ളൂ. അതിന്റെ അടവുകളുടെ കാര്യത്തിൽ പറയുകയും വേണ്ട.

അതേ സമയം,
തെരഞ്ഞെടുപ്പു സമരം ആരംഭിക്കുകയും ചെയ്തു.

 പിന്നീട് നാം കണ്ടത് പാർലമെന്ററി അടവുകൾ പൊതു അടവു ലൈനിനെ വിഴുങ്ങുന്നതാണ്.

 അതിനെതിരായ ഖണ്ഡിതമായ വിച്ഛേദനമായിരുന്നു നക്സൽ ബാരി സമരം.

കാർഷിക വിപ്ലവം കേവലം 'കൃഷിഭൂമി കർഷകന് ' എന്നതല്ല എന്നും രാഷട്രീയ അധികാരമാണ്‌ ലക്ഷ്യം എന്നു മാണ് നക്സൽബാരി സമരത്തെ തുടർന്ന് രൂപം കൊണ്ട സി.പി.ഐ (എംഎൽ) പാർട്ടിയും അതിന്റെ ജനറൽ സെക്രട്ടറിയായ സഖാവ് ചാരുമജുംദാരും കണ്ടത്.

ഫലത്തിൽ,
കാർഷിക വിപ്ലവ പരിപാടി എന്നത് സായുധ സമരത്തിന് നിറയ്ക്കാനുള്ള തിരയായി ചുരുങ്ങി.

പിന്നീട്,
'1951 ലെ നയപ്രഖ്യാപനത്തെപ്പറ്റി ' എന്ന കൃതിയിൽ സഖാവ് ബസവപുന്നയ്യയാണ് നമ്മുടെ വിപ്ലവ ഘട്ടം 'ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ രണ്ടാം കാർഷിക ഘട്ടമാണ്' എന്ന് പറഞ്ഞത്. ഈ ' രണ്ടാം കാർഷിക ഘട്ടം ജന്മിത്തത്തിന് മാത്രമല്ല , കുത്തക ബൂർഷ്വാസിക്കു കൂടി എതിരാണ് ' എന്നും അദ്ദേഹം പറഞ്ഞു വച്ചു.

 പിന്നീട്,
'1951 ലെ നയപ്രഖ്യാപനത്തെപ്പറ്റി ' എന്ന കൃതിയിൽ സഖാവ് ബസവപുന്നയ്യയാണ് നമ്മുടെ വിപ്ലവ ഘട്ടം 'ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ രണ്ടാം കാർഷിക ഘട്ടമാണ്' എന്ന് പറഞ്ഞത്. ഈ ' രണ്ടാം കാർഷിക ഘട്ടം ജന്മിത്തത്തിന് മാത്രമല്ല , കുത്തക ബൂർഷ്വാസിക്കു കൂടി എതിരാണ് ' എന്നും അദ്ദേഹം പറഞ്ഞു വച്ചു.
 ഇന്ന്, കാർഷിക വിപ്ലവ പരിപാടിയെപ്പറ്റി മിണ്ടാട്ടമില്ല!
ആർക്കും അതിൽ ഖേദവുമില്ല!!

ഫിനാൻസ് മൂലധനം കാർഷിക ഉത്പ്പാദന മേഖലയിലേക്കു കൂടി തുളച്ചുകയറുന്ന ഘട്ടത്തിൽ വിപ്ലവ ഘട്ടത്തിന് എന്തെങ്കിലും മാറ്റമുള്ളതായി കാണാനും പറയാനും ഇനി മരിച്ച ബസവപുന്നയ്യ തിരിച്ചു ജനിക്കണോ?
 യഥാർത്ഥത്തിൽ ,
തന്ത്രപരമായ ലക്ഷ്യത്തിന്റെ ശരിമ മാത്രമോ,
ശരിയായ ( തന്ത്രപരമായ) പരിപാടിയോ ഉണ്ടായതു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജയിക്കാനാവില്ല.

മേൽപ്പറഞ്ഞ വയ്ക്ക് അനുയോജ്യമായ വഴക്കമാർന്ന അടവു ലൈൻ സ്വീകരിക്കാനും ആ അടവു ലൈനിന് ഗുണകരമായ മുന്നേറ്റം നൽകുന്ന വസ്തു നിഷ്ട അടവുകൾ പ്രയോഗിക്കാനും സാധിക്കണം.
പുത്തൻ /ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പ്രധാന ഉള്ളടക്കവും അച്ചുതണ്ടും ഇന്നും കാർഷിക വിപ്ലവമാണ്. പക്ഷേ, ഫിനാൻസ് മൂലധന തുളച്ചു കയറ്റം മൂലം, വിപണി ഇന്റഗ്രേഷൻ മൂലം, കാർഷിക മേഖല തകർച്ച നേരിടുന്നു.

ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ വൻതോതിൽ വർദ്ധിക്കുന്നു.

ദരിദ്രരായ കർഷകർ കൂലി കുറഞ്ഞ തൊഴിലാളികളായി ആഭ്യന്തരമായി തൊഴിലഭയാർത്ഥികളായി സംസ്ഥാനാന്തരമായി അലയുന്നു. ഗ്രേറ്റ് ഡിപ്രഷൻ കാലത്തെ ഒക്ലഹോമയിൽ നിന്നുള്ള 'ഓക്കീസ്' നെപ്പോലെ.

ഇത് കാണാത്തവർ പുത്തൻ പ്രശ്നങ്ങൾ ഗവേഷണം ചെയ്ത് കണ്ടെത്തുന്നു.
ഇന്ത്യ ഇന്ന് പാർഷ്യൽ ഫാമിൻ അവസ്ഥയിലേക്കാണ് പോകുന്നത്.

അൽപ്പം കൂടി യാത്ര ചെയ്താൽ, ഘന വ്യവസായങ്ങളും ബാങ്കുകളും തകരുന്നിടം വരെ യാത്ര ചെയ്താൽ, ഇത് നമുക്ക് മനസ്സിലായേക്കും.