Thomas Xavior--അട്ടപ്പാടിയില്‍ "ഭക്ഷ്യ സുരക്ഷാ നിയമം സുരക്ഷയോ" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച



ജനകീയ ചര്‍ച്ചാ വേദി അട്ടപ്പാടിയില്‍ "ഭക്ഷ്യ സുരക്ഷാ നിയമം സുരക്ഷയോ" എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സ:ശിവദാസന്‍ സംസാരിക്കുന്നു.(ഫോട്ടോകള്‍ക്ക് നന്ദി 'ടെഡി' )
പുതിയ ഭക്ഷ്യ സുരക്ഷ നിയമം സുരക്ഷയോ അരക്ഷിതത്വമോ എന്ന വിഷയത്തില്‍ ജനകീയ ചര്‍ച്ചാ വേദി അട്ടപ്പാടി ചര്‍ച്ച സംഘടിപ്പിച്ചു ..കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന പുതിയ ഭക്ഷ്യസുരക്ഷനിയമം യാഥാര്‍ഥത്തില്‍ അരക്ഷിതത്വമാണ് സൃഷ്ടിക്കുന്നതെന്ന് CPI-ML റെഡ് ഫ്ലാഗ് പാലക്കാട് ജില്ല സിക്രട്ടറി സ കെ ശിവദാസന്‍ പറഞ്ഞു ,അമ്പതു ശതമാനത്തിലേറെ വരുന്ന ജനത പൊതുവിതരണ സംവിധാനത്തില്‍ നിന്ന് പുറത്താക്കപ്പെടും ,മുന്ഗണന വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങള്‍ എന്നത് .തീര്‍ത്തും അപര്യാപ്തമാണ്.