ഹക്കീം വധത്തിലെ പ്രതികളെ ഉടന്‍ പിടികൂടി അറസ്റ്റു ചെയ്യുക ,അല്ലെങ്കില്‍ അന്വേഷണം സി ബി ഐ യെക്കൊണ്ട് ഏറ്റെടുപ്പിക്കുക : സംയുക്ത സമര സമിതി
2014 ഫെബ്രുവരി 10 ന് പയ്യന്നൂര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത ഹക്കീം വധക്കേസ് തേയ്ചുമായ്ക്കാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമങ്ങള്‍ക്കിടെ ഒരു വര്‍ ഷത്തിലധികമായി ജനകീയ പ്രക്ഷോഭങ്ങളുടെ ഒരു വേലിയേറ്റം തന്നെ പയ്യന്നൂരില്‍ വിവിധ ബാനറുകള്‍ക്ക് കീഴെ രൂപം കൊണ്ടിട്ടും കേസ് അന്വേഷണത്തിലും, പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ ഹാജരാക്കുന്നതിലും ഇതുവരെയായിട്ടും ഒരു പുരോഗതിയും ഉണ്ടായില്ല .
കേരളത്തിലെ സര്ക്കാരും ആഭ്യന്തര വകുപ്പും ഇക്കാര്യത്തില്‍ നിരുത്തരവാദപരമായി കൈ മലര്ത്തുന്ന നയം തുടരുകയാണ് .
പ്രസ്തുത സാഹചര്യത്തില്‍, ജനകീയ സമരത്തെ ഏകോപിപ്പിക്കാനും ദൃഢപ്പെടുത്താനും വേണ്ടി സഖാവ് സി കൃഷ്ണന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സംയുക്ത സമര സമിതി മേയ് 9 മുതല്‍ 11 വരെ പയ്യന്നൂര്‍ നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും കാല്നട പ്രചാരണ യാത്ര സംഘടിപ്പിക്കുകയും, പ്രക്ഷോഭം അല്ലാതെ മറ്റു മാര്ഗ്ഗങ്ങളൊന്നും ഇക്കാര്യത്തില്‍ ഇനി അവശേഷിക്കുന്നില്ലെന്ന് ബഹുമാനപ്പെട്ട എം എല്‍ എ നേരിട്ട് ജനങ്ങളോട് പറയുകയും ചെയ്തു .
സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 15ന് വൈകുന്നേരം പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനു തുടക്കം കുറിച്ച് ആദ്യം സത്യാഗ്രഹം അനുഷ്ഠിക്കുന്നത് പയ്യന്നൂര്‍ നഗരസഭാ ചേയര്‍ പേഴ്സണ്‍ കൂടിയായ സഖാവ് കെ വി ലളിതയാണ്. നൂറുകണക്കിന് സമരപ്രവര്ത്തകരും ബഹുജനങ്ങളും പ്രകടനമായി എത്തി അവരെ സമരപ്പന്തലിലേക്ക് ആനയിക്കുകയായിരുന്നു.
സത്യാഗ്രഹം തുടങ്ങുന്നതിനു മുന്‍പ് നടന്ന പൊതു യോഗത്തില്‍ എം എല്‍ എ ഉള്പ്പെടെയുള്ള സംയുക്ത സമര സമിതി നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയും ,വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ പ്രതിനിധികള്‍ ആശംസയും അഭിവാദ്യങ്ങളും അര്‍പ്പിക്കുകയും ചെയ്തു . ഭരണമുന്നണിയിലെ പ്രമുഖ കക്ഷികളായ കോണ്ഗ്രസ് , മുസ്‌ലിം ലീഗ് എന്നിവയുടെ നേതാക്കളെ സംയുക്ത സമര സമിതിയിലേയ്ക്ക് നേരത്തെ ക്ഷണിച്ചിരുന്നു വെങ്കിലും, ഈ കക്ഷികളുടെ പ്രാതിനിധ്യമില്ലായ്മ ശ്രദ്ധേയമാണ്.
ഹക്കീം വധത്തിലെ പ്രതികളെ ഉടന്‍ പിടികൂടി അറസ്റ്റു ചെയ്യുക ,അല്ലെങ്കില്‍ അന്വേഷണം സി ബി ഐ യെക്കൊണ്ട് ഏറ്റെടുപ്പിക്കുക എന്നതാണ് സംയുക്ത സമര സമിതി ഇപ്പോള്‍ കേരള സര്ക്കാരിനോട് ആവശ്യപ്പെടുന്നത് .
--------------------------------സ:കെ എം. വേണുഗോപാലിന്റെ FB പോസ്ടിനോട് കടപ്പെട്ടിരിക്കുന്നു.