- Get link
- X
- Other Apps
അന്ധവിശ്വാസത്തെ ചെറുക്കുക: ഫെബ്രുവരി 18- ആലപുഴ
ധന സമ്പാദനത്തിന്റേയും ഭോഗ സുഖങ്ങളുടെയും മായികലോകം തുറന്നിടുന്ന അന്ധവിശ്വാസത്തെ ചെറുക്കാൻ യുവജനങ്ങൾ അണിനിരക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് കോഴിക്കോട് പന്തീരാങ്കാവ് അപർണക്കുണ്ടായ അനുഭവം വിരല്‍ ചൂണ്ടുന്നത്. ബ്രൂണോയും നരേന്ദ്ര ധബോല്ക്കറും മുൻപേ തന്നെ അന്ധവിശ്വാസങ്ങളുടെ പേരിൽ രക്തസാക്ഷികളായവരാണു. സമീപകാലത്ത് കേരളത്തിൽ വിദ്യാർഥിനിയായ ആതിര മുതൽ ഇന്നത്തെ അപര്ണ വരെ അഞ്ചോളം സ്ത്രീകളാണ് അന്ധവിശ്വാസ ക്രൂരതകൾക്ക് ഇരയാക്കപ്പെട്ടിരിക്കുന്നത്. ഇത്തരം മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ സമൂഹത്തിൽ ആധിപത്യം ഉറപ്പിക്കുമ്പോഴും നമ്മുടെ ഭരണാധികാരികൾ നിസംഗത നടിക്കുകയാണ്. യുവജനവേദിയുടെയും മറ്റു മതനിരപേക്ഷ ശക്തികളുടേയും സമരപോരാട്ടങ്ങളെ തുടർന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അന്ധവിശ്വാസ-നിര്മാര്ജന ബിൽ നിർമിച്ച് നടപ്പാക്കുമെന്ന് കേരളജനതയോട് പറഞ്ഞിരുന്നതാണ്. എന്നാൽ ആ നിലക്കുള്ള യാതൊരു ശ്രമങ്ങളും നടത്തിയതായി അറിവില്ല. അപർണയുടെ ദാരുണസംഭവത്തെ മുൻ നിർത്തി, അടിയന്തിരമായി അന്ധവിശ്വാസ നിര്മാര്ജന ബിൽ നടപ്പാക്കണമെന്ന് യുവജനവേദി ആവശ്യപ്പെടുന്നു. സ:പി .എന്‍ ബാബു, (ph.98461782780 സംസ്ഥാന സെക്രട്ടറി
- Get link
- X
- Other Apps