കോമ്രേഡ് ഓൺലൈൻ ജൂലൈ-ആഗസ്റ്റ് 2020

COMRADE

കോവിഡും മോഡി സർക്കാരിന്റെ ഗൂഢപദ്ധതികളും

പി.സി. ഉണ്ണിച്ചെക്കൻ

കോവിഡ് മഹാമാരി ലോകത്തെമ്പാടും പടർന്നുകൊണ്ടിരിക്കുക തന്നെയാണ്. ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യത്തെ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇതെഴുതുമ്പോൾ(27/07/2020) ലോകത്ത് ഒന്നരകോടിയിലധികം പേരും ഇന്ത്യയിൽ 14 ലക്ഷത്തിലധികവും രോഗബാധിതരാണ്. ജനതാത്പര്യങ്ങൾക്ക് പകരം മൂലധന താൽപര്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ഭരണാധികാരികൾ ഉള്ള നാടുകളിലാണ് രോഗം അതിവേഗം പടരുന്നത്. ആപത്തിനെ അവസരമാക്കി മാറ്റാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. ജനവിരുദ്ധ ഭരണാധികരികളായ ട്രമ്പും ബോൾസേനാരോയും ഒർദോഗാനും അടങ്ങുന്ന ഭരണാധികാരികളുടെ കൂട്ടത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയേയും കൂട്ടാനാവുക. 2014-ൽ മോഡി പ്രധാനമന്ത്രി സ്ഥാനമേറ്റപ്പോൾ ഇന്ത്യയിൽ സമ്പൂർണ വിപ്ലവം നടന്നു എന്നാണ് ഇന്ത്യൻ കുത്തകകൾ വിശേഷിപ്പിച്ചത്. പൃഥ്വിരാജ് ചൗഹാന് ശേഷം.. തുടര്‍ന്നു വായിക്കുക


സ: വരവര റാവു ഉൾപ്പെടെ അന്യായമായി ജയിലിലടച്ച എല്ലാ മനുഷ്യാവകാശ പ്രവർത്തകരേയും മോചിപ്പിക്കുക.

തെലുഗു വിപ്ലവ കവിയും എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ സ. വരവരറാവുവിന്റെ ആരോഗ്യനില അത്യന്തം മോശമായതിനു ശേഷവും തലോജ സെൻട്രൽ ജയിലിൽ നിന്നും അദ്ദേഹത്തെ ചികിത്സക്കു വേണ്ടി മുംബൈ ജെ ജെ ആശുപത്രിയിലേക്കു മാറ്റാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും രാജ്യത്തെ പ്രമുഖരായ ബുദ്ധിജീവികൾക്കും സാമൂഹ്യ പ്രവർത്തകർക്കും വലിയ സമ്മർദ്ദം ചെലുത്തേണ്ടി വന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷമാണ് സ. വരവരറാവുവിന് കോവിഡ് 19 രോഗം ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയത്. 81 വയസ്സുകാരനായ വരവരറാവു കഴിഞ്ഞ രണ്ടു വർഷമായി വിചാരണ കൂടാതെ തടവിൽ തുടരുകയാണ്. ഇന്ത്യൻ ജയിലുകളിലെ തടവുകാർക്ക് കോവിഡ് ബാധയുണ്ടാകുന്ന സാഹചര്യത്തിൽ, വിചാരണ തടവുകാരേയും ഏഴു വർഷം വരെയുള്ള തടവു ശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളികളേയും പരോളിൽ വിട്ടയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സുപ്രീം കോടതി തന്നെ കഴിഞ്ഞ മാർച്ച് 24 ന് സർക്കാരുകൾക്ക് നിർദ്ദേശം നൽകിയതാണ്.. തുടര്‍ന്നു വായിക്കുക


ജൽ ജീവൻ പദ്ധതി:ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണം കൈയൊഴിയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ലോകബാങ്ക് പദ്ധതി

അഡ്വ. ടി. ബി. മിനി.

പൊയ്യ ഗ്രാമ പഞ്ചായത്ത് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലാണ് .അതി മനോഹരമായ ഒരു ദ്വീപ്. താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളം മാത്രം ലഭ്യമാകുന്ന ഒരു പ്രദേശം. കൂടുതലും മത്സ്യബന്ധന തൊഴിലാളികൾ. അവരുടെ ഏറ്റവും വലിയ പ്രശ്നം എന്നും കുടിവെള്ളമായിരുന്നു. കുളി, ആഴ്ചയിൽ ഒരു ദിവസം മാത്രം നടത്തുന്ന ആഡംബരമായിരുന്ന ഒരു കാലമുണ്ടായിരുന്നു പൊയ്യക്കാർക്ക്. കുടിവെള്ളത്തിന് കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്ന കാലത്തിന് അറുതി വന്നത് 1987 ലാണ്. അന്നാണ് വാട്ടർ അതോറിറ്റിയുടെ പദ്ധതി പ്രകാരം പൊതു ടാപ്പുകളും പിന്നീട് വീടുകളിലേക്കടക്കം പൈപ്പ് കണക്ഷൻ വഴി കുടിവെള്ളമെത്തിക്കുന്ന സംവിധാനവും നിലവിൽ വന്നത്. 48 മണിക്കൂർ ഇടവിട്ടായിരുന്നു.. തുടര്‍ന്നു വായിക്കുക


കാപികോ കമ്പനിയുടെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റണം: സുപ്രീം കോടതി


പരിസ്ഥിതി ഉപജീവന സംരക്ഷണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിജയം
പി. എന്‍. ബാബു

ആലപ്പുഴ ജില്ലയിൽ പാണാവള്ളി പഞ്ചായത്തിലെ വിസ്തൃതമായ വേമ്പനാട്ട് കായലിന്റെ ഒത്ത നടുവില്‍ നല്ല നീരൊഴുക്കുള്ള സ്ഥലത്ത് ഏഴ് തുരുത്തുകളുണ്ട്. ഇതില്‍ ഉള്‍പ്പെടുന്ന നെടിയ തുരുത്തില്‍ 'കാപികോ റിസോര്‍ട്ട് ' എന്ന കമ്പനിക്കാർ അനധികൃതമായി പണിതുയര്‍ത്തിയ അമ്പത്തിനാല് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ 2020 ജനുവരി 10 ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജസ്റ്റീസുമായ ആര്‍.എഫ്. നരിമാന്‍, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട പണമിടപാടു സ്ഥാപനങ്ങളിലൊന്നായ 'മുത്തൂറ്റ് ഗ്രൂപ്പി'ന്റെ ഉടമസ്ഥതയിലുളള സ്ഥാപനമാണ് കാപികോ. തുടര്‍ന്നു വായിക്കുക


വേതനത്തിൻ്റെ തുടർച്ചയായ പെൻഷൻ അവകാശം സംരക്ഷിക്കുക. ഇതര സാമൂഹ്യക്ഷേമ ധനസഹായങ്ങൾക്കായി ഒന്നിച്ചു പൊരുതുക

ഫ്രഡി കെ. താഴത്ത്

മാറ്റിവെയ്ക്കപ്പെട്ട വേതനമാണ് പെൻഷൻ. അങ്ങിനെയാണ്, അങ്ങിനെ മാത്രമാണ്, പെൻഷൻ അവകാശമായി മാറുന്നത് അതാണ് സ്റ്റാറ്റ്യൂട്ടറി പെൻഷൻ്റെ അടിത്തറ. എന്നാൽ, പെൻഷൻ മാറ്റിവയ്ക്കപ്പെട്ട വേതനമല്ല, മറിച്ച് സാർവത്രിക സാമൂഹ്യനീതിയുടെ പ്രശ്നമാണ് എന്ന് ഒരു കൂട്ടർ ഇന്ന് വാദിക്കുന്നു. സർക്കാർ ജീവനക്കാർ എന്ന ഒരു 'ന്യൂനപക്ഷം' മാത്രം 'തടിച്ച' പെൻഷൻ വാങ്ങുകയും കർഷകരും കൈവേലക്കാരുമായ മറ്റ് അദ്ധ്വാനിക്കുന്ന ജനകോടികളാകെ യാതൊരു പെൻഷനുമില്ലാതെ വാർദ്ധക്യത്തിൽ പട്ടിണിപ്പടുതിയിലടിഞ്ഞു മുടിയുകയും ചെയ്യുന്നു. ഈ കൊടിയ സാമൂഹ്യ അനീതി ഉടൻ പരിഹരിക്കണം. അതിന് നിലവിലുള്ള എല്ലാ പെൻഷനും ഏകീകരിച്ച് 10000/- രൂപ സാർവ്വത്രിക പെൻഷനാക്കി മാറ്റി എല്ലാ മുതിർന്ന പൗരൻമാർക്കും ഒരു നിശ്ചിത പ്രായപരിധി വച്ച് നൽകുന്ന സമ്പ്രദായം വേണം' എന്നതാണ് അവരുടെ വാദം. ഇതിൻ്റെ പേരാണ് 'വൺ ഇന്ത്യ വൺ പെൻഷൻ'. തുടര്‍ന്നു വായിക്കുക


ജനാധിപത്യവും മനുഷ്യാവകാശങ്ങളും പാഠപുസ്തകങ്ങളിൽ വേണ്ടെന്ന് കേന്ദ്ര സർക്കാർ

പി.കെ. വേണുഗോപാലൻ

തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്നതും തൊഴിൽ സമയം വർദ്ധിപ്പിക്കുന്നതും വിമർശനമുയർത്തുന്നവരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലാക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതും തുടങ്ങി ഒട്ടേറെ രാഷ്ട്രീയ, സാമ്പത്തിക ദുർന്നയങ്ങൾ നടപ്പാക്കാൻ ഇന്ത്യ ഭരിക്കുന്ന ബി ജെ പി സർക്കാർ കോവിഡ് കാലത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ നിരയിലെ ഏറ്റവും പുതിയ നടപടിയാണ് സിബിഎസ്ഇ (CBSE - Central Board of Secondary Education) വിദ്യാർത്ഥികളുടെ പഠന വിഷയങ്ങളിൽ നിന്നും ജനാധിപത്യവും മതനിരപേക്ഷതയും മനുഷ്യാവകാശങ്ങളുമൊക്കെ എടുത്തു മാറ്റാനുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ തീരുമാനം. കോവിഡ് മഹാമാരി മൂലം വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടുള്ള തടസ്സങ്ങൾ പരിഗണിച്ചു കൊണ്ട് 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ സിലബസ്സിൽ 30% കുറവു വരുത്തുകയാണെന്ന് വിദ്യാഭ്യാസം കൂടി ഉൾപ്പെടുന്ന മാനവ വിഭവ ശേഷി വികസന വകുപ്പിന്റെ മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് തന്നെയാണ് പറയുന്നത്. തുടര്‍ന്നു വായിക്കുക


ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധിയുടെ രാഷ്ട്രീയം

പി.സി. ഉണ്ണിച്ചെക്കൻ

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്ന ഒന്നാണ്. ഒരു രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിനുള്ള അംഗീകാരം ഇല്ലാതാവുന്നില്ല എന്ന പരാമർശത്തിന് ഭയപ്പെടുത്തുന്ന അർത്ഥ തലങ്ങളുണ്ട്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായിട്ട് 7 പതിറ്റാണ്ട് കഴിഞ്ഞെങ്കിലും രാജാധികാരവും അവകാശങ്ങളും കവനെന്റും നിലനിൽക്കും എന്ന ഈ കോടതി വിധിയിലെ പരാമർശങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണേണ്ടത്. രാജവാഴ്ച എന്ന അശ്ലീലം മനസ്സിൽ പേറുന്നവർ ഈ വിധിയിൽ യാതൊരു കുഴപ്പവും കാണാത്തതിൽ യാതൊരു അദ്ഭുതവുമില്ല. തുടര്‍ന്നു വായിക്കുക


സ്വർണ്ണക്കള്ളക്കടത്തിന്റെ കാണാക്കയങ്ങൾ

പി. സി. ഉണ്ണിച്ചെക്കൻ

''കൊള്ളക്കാർ കാലത്തിനൊത്ത് മാറിയില്ലായിരുന്നു എങ്കിൽ പൂട്ടുകളുടെ സാങ്കേതികവിദ്യ പ്രാകൃതമായി തന്നെ തുടരുമായിരുന്നു'' എന്ന് മാർക്സ് എഴുതിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള സ്വർണ്ണ കള്ളക്കടത്തിന്റെ നൂതന വഴികൾ കാണുമ്പോൾ മാർക്സിന്റെ ഈ നിരീക്ഷണമാണ് ഓർമ വരുന്നത്. UAE കോൺസുലേറ്റ് വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്തിയ കേസാണിപ്പോൾ സജീവ ചർച്ചയായിരിക്കുന്നത്. ഇന്ത്യക്കാരുടെ മഞ്ഞലോഹത്തോടുള്ള അഭിനിവേശത്തെ കുറിച്ച് 200 വർഷം മുൻപു തന്നെ മാർക്സ് പരാമർശിച്ചിട്ടുണ്ട്. ഇന്ത്യക്കാരെ മഞ്ഞലോഹം കാട്ടി പ്രലോഭിപ്പിച്ച് ചൂഷണം ചെയ്യുന്നതിനെ കുറിച്ചാണ് 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ കുറിച്ച് എഴുതിയപ്പോൾ അദ്ദേഹം പരാമർശിച്ചത്. തുടര്‍ന്നു വായിക്കുക


നിര്‍ദ്ദിഷ്ട കപ്പല്‍പ്പാതയ്‌ക്കെതിരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു.

ചാൾസ് ജോർജ്ജ്

കേരളത്തിന്റെ കടലില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ക്ക് കടന്നുപോകാവുന്ന പാതയുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയം ജൂലൈ 2 -ന് ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കപ്പലുകള്‍ ഇടിച്ച് മത്സ്യബന്ധന യാനങ്ങള്‍ തകരുന്നതും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ കപ്പല്‍ പാത്തിയുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരിക്കുന്നതെന്ന് ഷിപ്പിംഗ് ഡയക്ടറേറ്റ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്. ആഗസ്റ്റ് ഒന്നു മുതല്‍ കപ്പല്‍പാതയെ സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായോ മത്സ്യത്തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്. തുടര്‍ന്നു വായിക്കുക


ഡോ: ടി. കെ. രാമചന്ദ്രനെ അനുസ്മരിച്ചു കൊണ്ട് വെബിനാർ

ഇടതുപക്ഷ ചിന്തകനും മാർക്സിസ്റ്റ് സാംസ്കാരിക വിമർശകനും അദ്ധ്യാപകനും ആക്റ്റിവിസ്റ്റുമായിരുന്ന ഡോ: ടി.കെ.രാമചന്ദ്രന്റെ ചരമവാർഷിക ദിനമായ ജൂലൈ 21-ന് അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് വെബിനാർ നടന്നു. സഖാവ് ടി.കെ. രാമചന്ദ്രൻ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന വെബിനാറിൽ 'കേന്ദ്രസർക്കാരിന്റെ സിലബസ് പരിഷ്‌കാരം ഉയർത്തുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ചർച്ച. തുടര്‍ന്നു വായിക്കുക